ധനകോടി ചിറ്റാളന്‍ ഫോറം കളക്ടറേറ്റിലേക്കും  ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും

0

ധനകോടി ചിറ്റാളന്‍ ഫോറം നാളെ കളക്ടറേറ്റിലേക്കും ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഫോറം ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് ആരംഭിക്കുന്ന മാര്‍ച്ച് കളക്ടറേറ്റ് പടിക്കല്‍ എത്തിയശേഷമാണ് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്കു നീങ്ങുക. നൂറിലേറെ പേര്‍ പങ്കെടുക്കും.ചിട്ടിപ്പണവും നിക്ഷേപങ്ങളും തിരികെ ലഭ്യമാക്കുന്നതിന് നടപടികള്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്

ബത്തേരി ആസ്ഥാനമായി 2007 മുതല്‍ പ്രവര്‍ത്തിച്ചിരുന്നതാണ് ധനകോടി ചിറ്റ്സ്. സഹോദരസ്ഥാപനമായി 2018 ജനുവരിയില്‍ ആരംഭിച്ചതാണ് ധനകോടി നിധി. വയനാട്, കണ്ണൂര്‍, കോഴക്കോട്, മലപ്പുറും ജില്ലകളിലെ 22 ബ്രാഞ്ചുകളിലായി 1,500ല്‍ അധികം ആളുകള്‍ തട്ടിപ്പിന് ഇരകളായി. ചിട്ടിപ്പണവും നിക്ഷേപങ്ങളും കാലാവധി കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ ഇടപാടുകാര്‍ നല്‍കിയ പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്ഥാപന ഉടമകളില്‍ യോഹന്നാന്‍, സജി സെബാസ്റ്റ്യന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ മാത്രമാണ് ഇതിനകം അറസ്റ്റിലായത്. കേസുകളില്‍ പ്രതി ചേര്‍ത്തതില്‍ സ്ഥാപന ഡയറക്ടര്‍മാരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും അടക്കമുള്ളവര്‍ പോലീസിന്റെ കണ്‍മുന്നില്‍ സ്വതന്ത്രരായി നടക്കുകയാണ്. ഡയറക്ടര്‍മാരില്‍ ചിലര്‍ വിദേശത്തേക്കു കടക്കാനുള്ള നീക്കത്തിലാണ്. ഇതേക്കുറിച്ച് സൂചന ലഭിച്ചിട്ടും പാസ്പോര്‍ട്ടുകള്‍ പടിച്ചെടുക്കുന്നതിനു നീക്കമില്ല. തട്ടിപ്പ് നടത്തിയവരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ലേലം ചെയ്യ്ത് തുക ചിറ്റാളന്‍മാര്‍ക്കും നിക്ഷേപര്‍ക്കും നല്‍കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ ഉത്സാഹം കാട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് കളക്ടറേറ്റ്, എസ്പി ഓഫീസ് മാര്‍ച്ച് ആസൂത്രണം ചെയ്തതെന്ന് ഫോറം ഭാരവാഹികളായ വി.പി. സുഭാഷ്, റോയി ജോണ്‍, പി.എസ്. ജലീല്‍, അലി കല്‍പ്പറ്റ, അനീഷ് മാനന്തവാടി, ബിജു ബത്തേരി, അസ്‌കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!