കേരളോത്സവത്തിന് തുടക്കമായി
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പുളിഞ്ഞാല്‍ കോട്ടമൈതാനത്ത് വോളിബോള്‍ മത്സരത്തോടെയാണ്. മത്സരങ്ങള്‍ തുടങ്ങിയത്. കേരളോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. ഇന്നുമുതല്‍ ഒക്ടോബര്‍ 15 വരെയാണ് ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ യുവതി യുവാക്കളുടെ കലാകായിക അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്ായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീര്‍ അധ്യക്ഷനായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. സി എം അനില്‍കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മത്ത് ഇ കെ, വാര്‍ഡ് അംഗങ്ങളായ പി രാധ, അബ്ദുള്ള കണിയാങ്കണ്ടി, വിജേഷ്,, കെ കെ സി മൈമൂന, ഷൈജി ഷിബു, നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു, ബാഡ്മിന്റണ്‍ ഫുട്‌ബോള്‍, കബഡി, ചെസ്സ് ക്രിക്കറ്റ് വടംവലി തുടങ്ങി വിവിധ മത്സരങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും. 14,15 തീയതികളിലാണ് കലാസാഹിത്യ പരിപാടികള്‍ നടക്കുന്നത്.