മുട്ടില്‍ പാറക്കല്‍ കൊശവന്‍ വളവില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു മൂന്നു പേര്‍ക്ക് പരിക്കേറ്റു. കല്ലൂര്‍ 66ലെ കഴഞ്ചാലില്‍ സജീര്‍ (40),സഹോദരന്റെ ഭാര്യ ഫര്‍സാന (27), സജീറിന്റെ മാതാവ് മറിയ (58) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.രാവിലെയായിരുന്നു അപകടം. ഫര്‍സാനയുടെ മകന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സക്ക് പോകുന്ന വഴിക്കാണ് കോട്ടയത്തു നിന്നും വയനാട് സന്ദര്‍ശനത്തിന് വന്നവരുടെ കാറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.