എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് പിടികൂടി
എം.ഡി.എം.എയുമായി യുവാവിനെ ജില്ലാ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പന്‍പോയില്‍ ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ റഫീഖ് (46) ആണ് പിടിയിലായത്. ഇയാളുടെ സ്വിഫ്റ്റ് കാറില്‍ സൂക്ഷിച്ചിരുന്ന 4 ഗ്രാം എം.ഡി.എം.എ എക്‌സൈസ് കണ്ടെടുത്തു. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. ബത്തേരി ഓടപ്പള്ളം ഭാഗത്ത് വെച്ചാണ് റഫീഖിനെ പിടികൂടിയത്. എന്‍.ഡി.പി.എസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ബി ബില്‍ജിത്തിന്റെ നേതൃത്വത്തില്‍
പ്രിവന്റീവ് ഓഫീസര്‍ എം.ബി ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.അന്‍വര്‍, കെ.ആര്‍ ധന്വന്ത്, വി.ബി. നിഷാദ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തി മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയത്.