വയനാടന്‍ കാപ്പിക്ക് കരുത്ത് പകര്‍ന്ന് ലോക കോഫി കോണ്‍ഫറന്‍സില്‍ കര്‍ഷക പ്രാതിനിധ്യം

0

ഭൗമ സൂചിക പദവിയുള്ള വയനാടന്‍ റോബസ്റ്റ കാപ്പിക്ക് കരുത്ത് പകര്‍ന്ന് ബംഗളുരൂവില്‍ നടക്കുന്ന ലോക കോഫി കോണ്‍ഫറന്‍സില്‍ കര്‍ഷകരുടെ വന്‍ പങ്കാളിത്തം. സംസ്ഥാന സര്‍ക്കാരിന്റെ കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ കെ. ബിപ്പിന്റെ നേതൃത്വത്തിലാണ് വയനാട് കാപ്പിയുടെ സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്. വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 150 പ്രതിനിധികളും ലോക കോഫി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട് ലോക കാപ്പി വിപണിയില്‍ ഭൗമ സൂചിക പദവിയുള്ള വയനാട് റോബസ്റ്റ പോലുള്ള കാപ്പിക്ക് വലിയ സാധ്യതയുണ്ടന്നും ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് കോഫി സമ്മേളനം വലിയ പങ്ക് വഹിച്ചിട്ടുണ്ടന്നും വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അനൂപ് പാലുകുന്ന് പറഞ്ഞു.

വയനാട്ടിലെ കര്‍ഷകര്‍,കാപ്പി സംരംഭകര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ബംഗളൂരുവിലെ നാല് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ ഏറ്റവും കുടുതല്‍ കാപ്പി ഉദ്പാദനമുള്ള ജില്ലയാണ് വയനാട്.അതുകൊണ്ടുതന്നെ ലോക കോഫി കോണ്‍ഫറന്‍സില്‍ വയനാടന്‍ കര്‍ഷകരുടെ ശക്തമായ പ്രാതിനിധ്യം ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു, ആന്ധ്രപ്രദേശിലെ അരക്കുവാലി, കര്‍ണാടകയിലെ കൂര്‍ഗ് കാപ്പി എന്നിവക്കൊപ്പം മികവ് പുലര്‍ത്തുന്നതാണ് ഇന്ത്യന്‍ കാപ്പി വിപണിയില്‍ സജീവമായ വയനാടന്‍ റോബസ്റ്റ കാപ്പി. വന്‍കിട തോട്ടം ഉടമകളെ കൂടാതെ ചെറുകിട-നാമമാത്ര കര്‍ഷകര്‍ കാപ്പിയുടെ പുതിയ പ്രവണതകളെക്കുറിച്ച് പഠിക്കാന്‍ ബംഗ്‌ളൂരുവിലെത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!