കാത്തിരിപ്പിന് വിരാമമാകുന്നു. ബത്തേരി താലൂക്ക് ആശുപത്രി പുതിയബ്ലോക്ക് ഉദ്ഘാടനം ഫെബ്രുവരിയില്‍. 20 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച് ബഹുനിലകെട്ടിടമാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി പുതിയ കെട്ടിടത്തിലേക്ക് പഴയ ബ്ലോക്കിലെ സാധനസാമഗ്രികള്‍ മാറ്റിതുടങ്ങിയിട്ടുണ്ട്. നിലവില്‍ ഫെയര്‍ലാന്റിലെ പഴയ ബ്ലോക്കില്‍ നിന്നും നാലു യൂണിറ്റുകള്‍ പുതിയ ബ്ലോക്കിലേക്ക് പ്രവര്‍ത്തനം മാറ്റിയിട്ടുമുണ്ട്.
ഓപ്പറേഷന്‍ തീയ്യറ്റര്‍, ഡയാലിസിസ് സെന്റര്‍, ബ്ലഡ്ബാങ്ക്, എക്‌സറേ ലാബ്, റെസ്റ്റ് റൂം വാര്‍ഡുകള്‍ മോര്‍ച്ചറി എന്നിവയും പുതിയ ബ്ലോക്കിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും പലവിധ സാങ്കേതിക തടസ്സങ്ങളാല്‍ തുറന്നു പ്രവര്‍ത്തിക്കാനായിരുന്നില്ല. പുതിയ ബ്ലോക്ക് പ്രവര്‍ത്തന സജ്ജമാകുന്നതോടെ സാധാരണക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാകും.