കാപ്പി മോഷണം ഉദ്യോഗസ്ഥമാഫിയ കൂട്ടുക്കെട്ട് സജിശങ്കര്‍

0

മെഡിക്കല്‍ കോളേജ് ഭൂമിയിലെ കാപ്പി കൊള്ള പിന്നില്‍ ഉദ്യോഗസ്ഥ മാഫിയ കൂട്ടുക്കെട്ടെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍. കഴിഞ്ഞ തവണ ഇത്തരത്തില്‍ കാപ്പി മോഷണം നടന്നപ്പോള്‍ ഇതിനു പിന്നിലെ ഗൂഡാലോചന കണ്ടെത്തുകയോ ശക്തമായ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിന പിന്നില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് ഉറപ്പാണ്. തുടരുന്ന കാപ്പി മോഷണം സംബന്ധിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതാണ് വീണ്ടും മോഷണം തുടരാനുള്ള സാഹചര്യം സൃഷ്ടിച്ചത്. മോഷണം സംബന്ധിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഭാരതീയജനതാപാര്‍ട്ടി യുവമോര്‍ച്ച ഉള്‍പ്പടെയുള്ള സംഘടനകള്‍ ശക്തമായ പ്രക്ഷോപവുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇടത് വലത് മുന്നണികള്‍ വയനാട് മെഡിക്കല്‍ കോളേജ് എന്ന സ്വപ്നത്തെ അട്ടിമറിക്കുകയാണ് എന്ന് സജി ശങ്കര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!