ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു: 25 ഓളം പേര്‍ക്ക് പരിക്ക്

0

ബത്തേരി മാനന്തവാടി റൂട്ടില്‍ മൂന്നാനക്കുഴി യൂക്കാലി കവലയില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 39 പേര്‍ക്ക് പരുക്കേറ്റു. ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന പ്രിയദര്‍ശിനി ബസാണ് മറിഞ്ഞത്. മുഹമ്മദ് യാസിര്‍ അഞ്ചുകുന്ന്(15), ഗോപിക വാളവയല്‍(22), ശശി പൂതാടി(60),മുഹമ്മദ് ഷൈജു(16),കുര്യന്‍ വാളവയല്‍(64), ജസ്റ്റിന്‍ കോളേരി(16), നിഷ വാളവയല്‍(35),ക്രിഷ്്ണന്‍ പൂതാടി(55),അശ്വിനി നീര്‍വാരം(19), അനന്തുകോളേരി(21),അനഘ മാനന്തവാടി(17),സജ്ന കാട്ടികുളം(18),ഹന്ന ഫാത്തിമ(19), ചിത്തിര അഞ്ചുകുന്ന്(24),ശില്‍പ കേണിച്ചിറ((17), ഉസ്മാന്‍ തരുവണ(55), ആതിര ചെറുകാട്ടൂര്‍(18), രാജു അഞ്ചുകുന്ന്(18), വിഷ്ണു ചെറുകാട്ടൂര്‍(14)ശ്രീജിത് അതിരാറ്റുകുന്ന്(40),നിഥിന്‍(18), ആവണി വാളവയല്‍(18), സോബിന്‍ വാകേരി(25), അര്‍ജുന്‍ ദേവാല(23), വിമല്‍ദാസ് കേണിച്ചിറ(30), വൈശാഖ് അതിരാറ്റുകുന്ന്(30), ബിജുവര്‍ഗ്ഗീസ് നീര്‍വാരം(40),സ്നേഹ പനമരം(40),വൃ്ന്ദ(23), സുചിത്ര(26), ആതിര പാപ്ലശ്ശേരി(23), നീരജ(26), ജാനമ്മ(55), ഭാര്‍ഗ്ഗവി (55), മാധവന്‍(65), ഗൗരി(55), അര്‍ച്ചന അഞ്ചുകുന്ന്(19), ഷംന കണിയാമ്പറ്റ(19)ചന്ദ്രമതി മൈലമ്പാടി(58) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ 31പേരെ ബത്തേരിയിലെ വിവിധ ആശുപത്രികളിലും 8പേരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. മൂന്നാനക്കുഴി യൂക്കാലികവലയില്‍ ഇന്ന് 5 മണിയോടെയാണ് അപകടം. ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സുംചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!