യാത്രക്കാര്‍ക്ക് തടസ്സമായ മുറിച്ചിട്ട മരങ്ങള്‍ നീക്കാന്‍ നടപടി
വെള്ളമുണ്ട: തരുവണ കാഞ്ഞിരങ്ങാട് റോഡ് പണിയുടെ ഭാഗമായി റോഡില്‍ മുറിച്ചിട്ട മരങ്ങള്‍ മൂന്നു ദിവസത്തിനുള്ളില്‍ മാറ്റണമെന്ന് പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കര്‍ശന നിര്‍ദ്ദേശം. ടെന്‍ഡര്‍ എടുത്ത വ്യക്തിക്കാണ് പി.ഡബ്ല്യു.ഡി നോട്ടീസ് നല്‍കിയത്. ഇതുസംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതരുടെ നടപടി.