അഖില വയനാട് വടം വലി മത്സരം ചിറ്റാലൂര്‍ക്കുന്നില്‍
ഡിവൈഎഫ്‌ഐ ചിറ്റാലൂര്‍ക്കുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 8മത് ഓണാഘോഷവുംഅഖില വയനാട് വടം വലി മത്സരം ഈ മാസം 31ന് നടക്കും. ചിറ്റാലൂര്‍ക്കുന്നില്‍ പ്രത്യേകം തയ്യാറാക്കിയ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.ഡിവൈഎഫ്‌ഐ ചിറ്റാലൂര്‍ക്കുന്ന് യൂണിറ്റും ജില്ലാ ടഗ്ഗ് ഓഫ് വാര്‍ അസോസിയേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലക്കകത്തും പുറത്തു നിന്നുമായി 30 ഓളം ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.29,30,31 തിയ്യതികളില്‍ വിപുലമായ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട് .