ജില്ലയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരേഡിന്റെ റിഹേഴ്സല്‍ ജനുവരി 22 ന് തുടങ്ങും. 24 വരെ രാവിലെ 7.30 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്താണ് പരേഡിന്റെ റിഹേഴ്സല്‍ നടക്കുക. പോലീസ്, എക്സൈസ്, വനംവകുപ്പുകളുടെയും എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി കേഡറ്റുകളും അടങ്ങുന്ന 25 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. റിഹേഴ്സലിനും റിപബ്ലിക് ദിന പരേഡിനും വിദ്യാര്‍ഥികളെ ഗ്രൗണ്ടിലേക്കും തിരിച്ചുമെത്തിക്കാന്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൗകര്യമൊരുക്കണമെന്ന് ജില്ല കളക്ടര്‍ എ.ആര്‍.അജയകുമാര്‍ നിര്‍ദ്ദേശം നല്‍കി. ഓരോ സ്‌കൂളില്‍ നിന്നുള്ള യൂണിറ്റുകളുടെ കൂടെ അതേ സ്‌കൂളില്‍ നിന്നു തന്നെയുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമായി ഉണ്ടായിരിക്കണം. പൂര്‍ണമായി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാവും ചടങ്ങുകള്‍. വൈദ്യുതി, വെളിച്ചം, ഫല്‍ഗ് പോസ്റ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഏര്‍പ്പെടുത്തും. ജനുവരി 26നു രാവിലെ എട്ടിനു പരിപാടികള്‍ തുടങ്ങും. സ്വാതന്ത്ര്യസമര സേനാനികളെ ചടങ്ങില്‍ ആദരിക്കും. നവോദയ, കേന്ദ്രീയ വിദ്യാലയം, എം.ആര്‍.എസ് വിദ്യാര്‍ഥികളുടെ ദേശഭക്തിഗാനവും ഇതര സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് ഇതിന്റെ ചുമതല. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണം ഏര്‍പ്പെടുത്തും. റിഹേഴ്സല്‍ ദിനങ്ങളില്‍ കുടുംബശ്രീ മുഖേനയാണ് പ്രഭാത ഭക്ഷണം നല്‍കുക. പരേഡ് ഗ്രൗണ്ടില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ യൂണിറ്റും സജ്ജമാക്കും. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഒരുക്കങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.അജീഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.