വര്‍ണക്കൂടാരം സ്‌കൂളിന് സമര്‍പ്പിച്ചു

0

മീനങ്ങാടി ഗവണ്‍മെന്റ് എല്‍ പി.സ്‌കൂളില്‍ ഒരുക്കിയ കുട്ടികളുടെ പാര്‍ക്ക് വര്‍ണ്ണ കൂടാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. നല്ല പഠനാന്തരീക്ഷം ഒരുക്കുന്നതോടൊപ്പം കുട്ടികളിലെ മാനസികവും ശാരീരികവുമായ ഉണര്‍വ്വിന് അനുകൂല സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിലും പദ്ധതി നടപ്പാക്കിയത്.സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍സ് പദ്ധതി പ്രകാരം 13 പഠനയിടങ്ങളും, പാര്‍ക്കും ഒരുക്കുന്നതിനായി അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് വര്‍ണ്ണ കൂടാരത്തിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്.

കുട്ടികള്‍ക്കായുള്ള ഗുഹ , സ്‌പൈഡര്‍ നെറ്റ്, ഊഞ്ഞാല്‍, സീസോ, സ്ലൈഡ് , ബാലന്‍സ് ബാര്‍,കുളങ്ങള്‍, ചിത്രശലഭ പാര്‍ക്ക്, നിര്‍മ്മാണ ഇടം, ഗ്രാസി ഹില്‍, സെന്‍സറി നടപ്പാത തുടങ്ങി കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുന്ന നിരവധി വിനോദമാര്‍ഗ്ഗങ്ങളാണ് പാര്‍ക്കിനെ ആകര്‍ഷിപ്പിക്കുന്നത്. പാര്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ സ്‌കൂളിന് സമര്‍പ്പിച്ചു.പിടിഎ പ്രസിഡണ്ട് സി.ആര്‍ ഷിജുവിന്റെയും, പ്രധാനാധ്യാപകന്‍ ഷിനോജിന്റെയും നേതൃത്വത്തിലുള്ള ടീമംഗങ്ങളുടെ കൃത്യമായ ഇടപെടലാണ് ജില്ലയിലെ മികച്ച പി ടി എ കമ്മറ്റികളുടെ പട്ടികയില്‍ സ്‌കൂളിന് പ്രഥമസ്ഥാനം നല്‍കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!