സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു
വയനാട് വിഷനും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയവും സംയുക്തമായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി.സമ്മാനദാനം തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ബാലവേദി പ്രവര്‍ത്തകരായ നിസാര്‍,രാജേഷ് എന്നിവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി.വിദ്യാര്‍ത്ഥികളായ ക്രിസ്റ്റി.സി.ബിനു ഒന്നാം സ്ഥാനത്തിനും, ശബരി സുജിത്ത് രണ്ടാം സ്ഥാനത്തിനും, ശിവാനി സുജിത്ത് മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. സര്‍വ്വോദയം യുപി സ്‌കൂളില്‍ നിന്നും യുഎസ്എസ് നേടിയ ആല്‍വിന ദേവസ്യ, ആര്‍ദ്ര.ജെ.നമ്പ്യാര്‍, ഡിയോണ അഭിലാഷ്, അലന്‍ മരിയ ഷാജി, അല്‍ക്ക ജോസഫ്, ദേവദര്‍ഷ് എന്നിവരെചടങ്ങില്‍ അനുമോദിച്ചു. ഹെഡ്മിസ്ട്രസ് സര്‍ഗ്ഗ സിസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജിതേഷ് മുതിരേരി, കൃഷ്ണന്‍ തവിഞ്ഞാല്‍,ദേവദാസ് വാളാട്, തുടങ്ങിയവര്‍ സംസാരിച്ചു.