കിണര്‍ ഇടിഞ്ഞ് താഴ്ന്നു .
മഴയില്‍ നടവയലില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു.ആലുങ്കല്‍ താഴെ ചേരവേലില്‍ ജോസിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത് . കിണറിന്റെ അടിയിലെ റിങ്ങുകള്‍ തലകീഴായി ചരിഞ്ഞ് താഴ്ന്നതോടെ രണ്ട് മോട്ടോറുകളും ചളിയില്‍ പൂണ്ട് പോയി . ഇന്ന് രാവിലെയാണ് കിണര്‍ ഇടിഞ്ഞ് താഴ്ന്നത് . 34 വര്‍ഷം പഴക്കമുള്ള കിണര്‍ താഴ്ന്ന് പോയതോടെ വീട്ടുകാരുടെ കുടിവെള്ളവും മുട്ടിയിരിക്കുകയാണ്.