സ്‌കൂട്ടര്‍ മോഷ്ടാക്കള്‍ പിടിയിലായി
കുപ്പാടിയില്‍നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. കുപ്പാടി സ്വദേശികളായ കാഞ്ചിരം ചോലയില്‍ മുബഷീര്‍ (25), വിഷ്ണു നിവാസില്‍ ഹരിക്കുട്ടന്‍ എന്ന ജിഷ്ണു (23) എന്നിവരാണ് പിടിയിലായത്. കുപ്പാടി കടമാന്‍ചിറയ്ക്ക് സമീപത്തെ വീട്ടുമുറ്റത്തുനിന്ന് ജൂണ്‍ 25ന് രാത്രിയിലാണ് ഇവര്‍ സുസുക്കി ആക്സിസ് സ്‌കൂട്ടര്‍ മോഷ്ടിച്ചത്. പിന്നീട് വ്യാജ നമ്പറില്‍ ഉപയോഗിച്ച് വരുകയായിരുന്നു. അലി മോന്‍ എന്നയാളുടേതായിരുന്നു വാഹനം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.