അപകടകെണിയൊരുക്കി നഗരത്തില്‍ കിണര്‍.
മാനന്തവാടി – വള്ളിയൂര്‍ക്കാവ് ജംഗ്ഷനില്‍ ഓട്ടോ സ്റ്റാന്റിന് സമീപം നഗരസഭയുടെ കിണറാണ് യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ അപകട ഭീഷണിയായത് .കിണറിനൊപ്പം സമീപത്തെ കോണ്‍ഗ്രീറ്റ് മതിലും അപകട ഭീഷണിയാണ്. റോഡ് പണിയും ഫുട്പാത്ത് പണിയും നടന്നതോടെ കിണര്‍ രണ്ട് മീറ്റര്‍ താഴ്ചയിലേക്ക് ഇറങ്ങിയിരിക്കുയാണ്.ഫുഡ്പാത്തിലൂടെ യാത്രക്കാരും വിദ്യാര്‍ത്ഥികളുമടക്കം നൂറ് കണക്കിന് ആളുകളാണ് ദിവസേന നടന്നു പോകുന്നത് .കാല് ഒന്ന് തെറ്റിയാല്‍ നേരെ വീഴുക കിണറിലേക്കോ സമീപത്തെ കോണ്‍ഗ്രീറ്റ് നിലത്തിലേക്കോ ആയിരിക്കും. മഴക്കാലമായതോടെ അപകട സാധ്യത ഏറെ കൂടുതലുമാണ്. അപകട ഭീഷണി മുന്നില്‍ കണ്ട് കിണറിനും ഫുഡ് പാത്തിനും കൈവരിയോ മറ്റ് സംവിധാനങ്ങളോ ഒരുക്കണമെന്നാണ് ആവശ്യം.