പനവല്ലിയില്‍ ഭീതിപരത്തിയ കടുവ കൂട്ടിലായി

0

 

നാട്ടുകാര്‍ക്കും വനംജീവനക്കാര്‍ക്കും ആശ്വാസം.പനവല്ലിയെ വിറപ്പിച്ച ശല്യക്കാരന്‍ കടുവ ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായി. കൂട് സ്ഥാപിച്ച് ഏഴാംദിവസമാണ് പനവല്ലിയില്‍ കടുവ കൂട്ടിലായത്. ഇന്ന് ഒമ്പത് മണിയോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്. മൂന്നാഴ്ച മുന്‍പാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

മേയ് 31ന് പുളിയ്ക്കല്‍ മാത്യുവിന്റെ വെച്ചൂര്‍ ഇനത്തില്‍പ്പെട്ട പശുവിനെയും ജൂണ്‍ 11-ന് വരകില്‍ വിജയന്റെ പശുക്കിടാവിനെയും പുളിയ്കല്‍ റോസയുടെ പശുവിനെയും കടുവ ആക്രമിച്ചു. പശുക്കിടാവ് അന്ന് തന്നെ ചത്തെങ്കിലും സാരമായി പരിക്കേറ്റ പശു പിറ്റേ ദിവസമാണ് ചത്തത്. കൂടുവെച്ച ശേഷം പ്രദേശത്ത് കടുവയുടെ ആക്രമണം ഉണ്ടായില്ല. എന്നാല്‍ പലയിടങ്ങളും പ്രദേശവാസികള്‍ കടുവയെ നേരിട്ട് കണ്ടിരുന്നു. വെറ്ററിനറി സര്‍ജന്‍ പരിശോധിച്ച ശേഷം കടുവയെ രാത്രി തന്നെ മറ്റിടത്തേക്ക് മാറ്റുമെന്ന് സൂചന.

 

Leave A Reply

Your email address will not be published.

error: Content is protected !!