ബത്തേരി തൊടുവട്ടി സ്വദേശി കുന്നില്‍വീട്ടില്‍ അന്‍സ ചാള്‍സാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി എംകോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാടിനും സ്ഥാപനത്തിനും അഭിമാനമായിരിക്കുന്നത്.ബത്തേരി സെന്റ്മേരീസ് കോളജിലാണ് അന്‍സ എംകോം പഠിച്ചത്.കഴിഞ്ഞദിവസം പുറത്തുവന്ന എംകോം പരീക്ഷ ഫലത്തില്‍ അഞ്ചില്‍ 4.85 സ്‌കോര്‍ നേടിയാണ് അന്‍സ ഒന്നാംറാങ്ക് കരസ്ഥമാക്കിയത്.ചാള്‍സിന്റെയും ജോളിയുടെയും ഇളയമകളാണ് അന്‍സ.
ബത്തേരി അസംപ്ഷന്‍ സ്‌കൂളിലാണ് പത്താംക്ലാസ് വരെ പഠനം നടത്തിയത്. തുടര്‍ന്ന് മൂലങ്കാവ് സ്‌കൂളില്‍നിന്ന് പ്ലസ്ടുപാസായ അന്‍സ ബത്തേരി സെന്റ് മേരീസ് കോളജില്‍തന്നെയാണ് ബികോമും പഠിച്ചത്. സെന്റ്മേരീസ് കോളജില്‍ നിന്ന് പിജിക്ക് ആദ്യമായാണ് ഒരു വിദ്യാര്‍ഥി ഒന്നാംറാങ്ക് കരസ്ഥമാക്കുന്നത്. സാധാരണ കുടുംബത്തില്‍ നിന്ന് പ്രതിസന്ധികളെ തരണം ചെയ്താണ് അന്‍സാ നാടിന് അഭിമാനമായിമാറിയിരിക്കുന്നത്. കോളേജ് പ്രൊഫസര്‍ ആകണമെന്നാണ് അന്‍സയുടെ ആഗ്രഹം. രക്ഷിതാക്കളും കുടുംബക്കാരും അധ്യാപകരും കൂട്ടുകാരും നല്‍കിയ പിന്തുണയാണ് തനിക്ക് റാങ്ക് നേടാന്‍ പ്രചോദനമായതെന്ന് അന്‍സ പറഞ്ഞു.