വയനാട്ടില്‍ ആയിരം ആല്‍മരം നടന്നതിനായുള്ള പദ്ധതി ജൂലൈ 7ന് ആരംഭിക്കുമെന്ന് സോഷ്യല്‍ ഫോറസ്ട്രി മാനന്തവാടി ബ്ലോക്ക് ഹരിത സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കാട്ടിക്കുളം,ബാവലി,മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയുടെ ഇരുവശവും 100 മീറ്റര്‍ അകലത്തില്‍ ആല്‍മരവും അതിനിടയില്‍ പൂമരങ്ങളും നടാനാണ് പദ്ധതി.പരിപാടി തിരുനെല്ലി പഞ്ചായത്തില്‍ മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.മാനന്തവാടി ബ്ലോക്ക് ഹരിത സമിതി ചെയര്‍മാന്‍ ടിസി ജോസഫ്,കല്‍പ്പറ്റ ബ്ലോക്ക് ഹരിതസമിതി ചെയര്‍മാന്‍ മനോജ് കുമാര്‍,കമ്മിറ്റി അംഗങ്ങളായ ക്ലീറ്റസ് കിഴക്കേമണ്ണൂര്‍,ടി.കെ.രജുല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ആല്‍മരം നട്ട് സംരക്ഷിക്കാന്‍ താല്‍പര്യമുള്ള ആരാധനാലയങ്ങള്‍,സ്‌കൂള്‍,കോളേജുകള്‍,പൊതുസ്ഥലങ്ങളില്‍ നട്ട് സംരക്ഷിക്കാന്‍ താല്‍പര്യം ഉള്ള സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ജൂണ്‍ 30ന് മുമ്പായി മാനന്തവാടി ഹരിത സമിതിക്ക് അപേക്ഷ നല്‍കിയാല്‍ ആവശ്യമായ ആല്‍മരത്തേക്കാള്‍ നല്‍കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.