നവീകരണത്തിന്റെ ഒന്നാംഘട്ടത്തില്‍ ബസ്റ്റാന്റ് മുതല്‍ പള്ളിക്കുന്ന് റോഡിലെ കെ.ടി.കെ ജംഗ്ഷന്‍ വരെയും സ്‌കൂള്‍ റോഡ് മുതല്‍ മിന്‍ഷാ ഹോസ്പിറ്റല്‍ വരെയും 600 മീറ്റര്‍ ഇന്റര്‍ലോക്കും കൈവരിയുമാണ് സ്ഥാപിക്കുന്നത്.അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്.പ്രവൃത്തി ഉദ്ഘാടനം ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു.കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ ചടങ്ങിന് അധ്യക്ഷയായിരുന്നു.ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്,വാര്‍ഡ് മെമ്പര്‍ നൂരിഷ ചേനോത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.