വ്യാപാര സ്ഥാപനങ്ങളില്‍ മോഷണശ്രമം

0

മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണശ്രമം.എല്‍എഫ്‌യുപി സ്‌ക്കൂളിന് സമീപത്തെ മിത്രാസ് കിഡ്‌സ് ബോട്ടി ക്യു, ഓസ്‌ക്കാര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഓഫീസ് ,എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ്. ഡ്രൈവിംഗ് സ്‌കൂളിന്റെ വാതിലിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട് ക2500 രൂപയോളം ഇവിടെ നിന്ന് മോഷണം പോയി. മാനന്തവാടി എസ്‌ഐ സോബിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരഭിച്ചു.

സിസിടിവി ദൃശ്യ പ്രകാരം പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് തിരയുന്നുണ്ട്.  കൈകാലുകൾക്ക് സ്വാധീന കുറവുള്ള ഇയ്യാൾ മുമ്പും സമാന കേസുകളിൽ പ്രതിയാണ്. ഇയ്യാളെ പറ്റി സൂചന ലഭിക്കുന്നവർ മാനന്തവാടി പോലീസുമായി ബന്ധപ്പെടുക
9497 980 816
04935 240 232

 

Leave A Reply

Your email address will not be published.

error: Content is protected !!