വിജ്ഞാനം പൗരന്റെ സമ്പത്ത്:ജുനൈദ് കൈപ്പാണി

0

അറിവ് പൗരന്റെ സമ്പത്താണ്,അത് എല്ലാക്കാലവും സ്വതന്ത്രമായിരിക്കണ മെന്നും നിരന്തരം വിനിമയം ചെയ്യപ്പെടുന്നതുമാവണമെന്നും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.ദാറുല്‍ ഉലും എഡ്യുക്കേഷനല്‍ കോംപ്ലക്‌സില്‍ പുതുതായി തുടക്കം കുറിച്ച അല്‍ ബിര്‍റ് പ്രീ സ്‌കൂളിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.സയ്യിദ് ശിഹാബുദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കെ.സി ആലിഹാജി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പര്‍ അമീന്‍ പി.കെ,കെ.മമ്മൂട്ടി നിസാമി തരുവണ,പി.സി.ഉമര്‍ മൗലവി കുപ്പാടിത്തറ,ഇബ്രാഹീം ഫൈസി പന്തിപ്പൊയില്‍,ഇ.സി.മമ്മൂട്ടി മൗലവി,മോയി ദാരിമി,കെ മുഹമ്മദ് റഹ്‌മാനി,ശറഫുന്നിസ ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!