ബത്തേരി നഗരസഭ മുപ്പതാം ഡിവിഷന്‍ ബീനാച്ചിയില്‍ വാര്‍ഡ് വികസന സമിതി ടാലന്റ് ഫെസ്റ്റ് 2023 എന്ന പേരില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെയും, സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം നേടിയ ‘ചതി ‘ സിനിമയുടെ സംവിധായകന്‍ ശരത് ചന്ദ്രന്‍ വയനാടിനെയും കുടുംബശ്രീ കലോത്സവ വിജയികളെയും ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു പ്രമോദ് അധ്യക്ഷനായിരുന്നു.നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി കെ സഹദേവന്‍, പി ആര്‍ ജയപ്രകാശ്,ശരത് ചന്ദ്രന്‍ വയനാട്, മാണി വര്‍ഗീസ്, എന്‍ എ ജയന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രൊഫസര്‍ തരിയത്ത് കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു.