കെട്ടിടത്തിന്റെ നമ്പര്‍ റദ്ദാക്കും: ടി എസ് ദിലിപ് കുമാര്‍

0

നിര്‍മ്മാണം പൂര്‍ത്തിയാക്കി പഞ്ചായത്തിന്റെ അംഗീകാരം നേടിയ ശേഷം രൂപ മാറ്റം വരുത്തിയ പുല്‍പ്പള്ളി ടൗണിലെ കെട്ടിടത്തിന്റെ നമ്പറുകള്‍ റദ്ദ് ചെയ്യാന്‍ നടപടി ആരംഭിച്ചെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ് കുമാര്‍.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് കെട്ടിട നിര്‍മ്മാണം നടന്നതും അംഗികാരത്തിന് ശേഷം ഉടമ സ്വന്തം ഇഷ്ടപ്രകാരമാണ് രൂപ മാറ്റം വരുത്തിയതും.പഞ്ചായത്തില്‍ നല്‍കിയ പ്ലാനില്‍ കാണിച്ചിരുന്ന ശുചിമുറി, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവയെല്ലാം കെട്ടിയടച്ച് അനധികൃതമായി രൂപ മാറ്റം നടത്തി വാണിജ്യാവശ്യത്തിന് വിനിയോഗിച്ചുവെന്ന് ഉദ്യേഗസ്ഥര്‍ കണ്ടെത്തുകയും ഓഡിറ്റ് വിഭാഗം നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് ചുമതലപ്പെട്ടവരുടെ അഭിപ്രായവും വിശദീകരണവും തേടിയത്.നിയമ നടപടികളും പഞ്ചായത്ത് സ്വികരിച്ച് വരികയാണ്. ഈ ഭരണ സമിതിയുടെ കാലത്താണ് ക്രമക്കേട് നടന്നതെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും പ്രസിഡണ്ട് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!