എ.ഐ. ക്യാമറയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ
എ.ഐ ക്യാമറ പദ്ധതിയിലെ അഴിമതിക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പടിഞ്ഞാറത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാപ്പുണ്ടിക്കല്‍ ജംഗ്ഷനിലെ എ.ഐ. ക്യാമറയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.സമരം ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ.വര്‍ഗ്ഗീസ് അധ്യക്ഷനായിരുന്നു.
മണ്ഡലം വൈസ് പ്രസിഡണ്ട് ഇ.കെ.പ്രഭാകരന്‍ മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമായ ബിനു തോമസ്, പി.നാസര്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജെസ്വിന്‍ വാര്‍ഡ് മെമ്പര്‍ അനീഷ് കെ.കെ. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ടുമരായ സാദിഖ് വി.ഇ. ,സാം സഞ്ജയ് വാസു ,സദാനന്ദന്‍ തുടങ്ങിയവര്‍ എന്നിവര്‍ പ്രസംഗിച്ചു.