കല്‍പ്പറ്റ: അടിക്കടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ വ്യാപാര മേഖലക്കുണ്ടാവുന്ന നഷ്ടം ചെറുതല്ല. അതിനാല്‍ നാളെ ജില്ലയിലെ മുഴുവന്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വ്യാപാര സംഘടനകള്‍. കട അടപ്പിക്കാന്‍ വരുന്നവരെ നിയമപരമായും അല്ലാതെയും നേരിടുമെന്നും നിരന്തര ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് പൊതുജനങ്ങളെയും സ്വയംസംരംഭകരെയും ബുദ്ധിമുട്ടിക്കുന്ന സംഘടനകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും വ്യാപാര വ്യവസായി എകോപന സമിതിയും വ്യക്തമാക്കി. ജില്ലാ സെക്രട്ടറി ഒ.വി വര്‍ഗീസ്, ജില്ലാ പ്രസിഡണ്ട് കെ.കെ വാസുദേവന്‍ എന്നിവര്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
മാനന്തവാടി: അടിക്കടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ വ്യാപാര മേഖലക്കുണ്ടാവുന്ന നഷ്ടം ചെറുതല്ല, അതിനാല്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും മാനന്തവാടിയില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു, കട അടപ്പിക്കാന്‍ വരുന്നവരെ നിയമപരമായും അല്ലാതെയും നേരിടും. നിരന്തര ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് പൊതുജനങ്ങളെയും സ്വയംസംരംഭകരെയും ബുദ്ധിമുട്ടിക്കുന്ന സംഘടനകള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു. വ്യാപാര മേഖലയുടെ നഷ്ടം പൊതു നഷ്ടമാണെന്ന് മനസ്സിലാക്കണം. പ്രസിഡണ്ട് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു, ഭാരവാഹികളായ പി വി മഹേഷ്, എം.വി സുരേന്ദ്രന്‍ എന്‍ പി ഷിബി, എന്‍ വി അനില്‍കുമാര്‍, കെ എക്‌സ് ജോര്‍ജ്, സി.കെ സുജിത്, എം.കെ ശിഹാബുദ്ദീന്‍, കെ ഷാനു, ജോണ്‍സണ്‍ ജോണ്‍, കെ.എം റഫീഖ്, നാസര്‍ നാസ്, എന്നിവര്‍ സംസാരിച്ചു.
വെള്ളമുണ്ട: അടിക്കടി നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരേ വെള്ളമുണ്ടയിലെ വ്യാപാരികള്‍ ഒറ്റക്കെട്ടായി രംഗത്ത്. നാളെ നടക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ല എന്നും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാപാരികള്‍. വ്യക്തമാക്കി. വ്യാപാര വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡണ്ട് ടി അബ്ദുള്ളയുടെ അധ്യക്ഷതയില്‍. ഇന്ന് എട്ടുമണിക്ക്, വ്യാപാരികളുടെ അടിയന്തരയോഗം വെള്ളമുണ്ടയില്‍ നടക്കും.