ഇന്ന് രാവിലെ 7 മണിയോടെ ദേശീയ പാത 766 ല്‍ മൂലങ്കാവിന് സമീപമാണ് അപകടമുണ്ടായത്. മൂലങ്കാവില്‍ നിന്നും ബത്തേരിക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയില്‍ ബത്തേരി ഭാഗത്തു നിന്നും വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മൂലങ്കാവ് പുത്തന്‍പുരക്കല്‍ ബാബു (55)നെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഓട്ടോ റിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നു. മൈസൂര്‍ ഭാഗത്തുനിന്നും വന്ന കേരള ആര്‍ ടി സി യുടെ ബസ് ഇതേ ദിശയില്‍ വന്ന മറ്റൊരും കെ എസ് ആര്‍ ടി സി ബസിനെ അമിത വേഗതയില്‍ മറികടന്ന് വന്നപ്പോള്‍ സ്വയം രക്ഷാര്‍ത്ഥം എതിര്‍ദിശയിലേക്ക് വെട്ടിച്ചപ്പോഴാണ് പിക്കപ്പ് വാന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചെതെന്ന് പിക്കപ്പ് ഡ്രൈവര്‍ ആബിദ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബത്തേരി പോലിസെത്തി തുടര്‍ നടപടി സ്വീകരിച്ചു.