ആധാരമെഴുത്ത് തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി
ആധാരമെഴുത്ത് തൊഴിലാളികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പുതുവത്സര ദിനത്തില്‍ സബ് രജിസ്റ്റര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. വെള്ളമുണ്ട സബ് രജിസ്റ്റര്‍ ഓഫീസിന് മുന്‍പില്‍ നടന്ന ധര്‍ണ കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സാഹബ്ജാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി.കെ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, ബി.ജെ.പി വെള്ളമുണ്ട മണ്ഡലം പ്രസിഡണ്ട് ബാഹുലേയന്‍, തുടങ്ങിയര്‍ സംസാരിച്ചു.