തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ബോര്‍ഡിന്റെ ഉദ്ഘാടനം പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പഠനസഹായം,പെന്‍ഷന്‍ വിവാഹ ധനസഹായം ഉള്‍പ്പെടെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി രാജ്യത്ത് ആദ്യമായാണ് നടപ്പാക്കുന്നത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവില്‍ വന്നതോടെ പച്ചപിടിച്ച കുടുംബങ്ങള്‍ ഏറെയാണ്. ഒട്ടുമിക്ക കുടുംബങ്ങളിലെയും സ്ത്രീകളുടെ വരുമാന മാര്‍ഗമായി മാറി തൊഴിലുറപ്പ് പദ്ധതി. ഇപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധിയും യാഥാര്‍ത്ഥ്യം ആയിരിക്കുകയാണ്. 2025 ഓടെ പരമ ദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. സ്ത്രീകളുടെ വരുമാനമായി മാറിയ തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയ ചുവടു കൂടി വച്ചതോടെ ഏറെ സന്തോഷത്തിലാണ് തൊഴിലാളികള്‍.