തൊണ്ടര്‍നാട് സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം ചെയ്തു
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് സ്മാര്‍ട്ട് കൃഷിഭവന്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 19 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് കൃഷിഭവന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.മണ്ണ് പരിശോധന സൗകര്യം,മണ്ണിന്റെ പി.എച്ച് തുടങ്ങിയവയുടെ പരിശോധന,ഫ്രണ്ട് ഓഫീസ് സൗകര്യം,കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യ കണ്ടുമനസ്സിലാക്കാനുളള സ്മാര്‍ട്ട് ടി.വി, ഡിജിറ്റല്‍ കിയോസ്‌ക് സൗകര്യം, പരിശീലനത്തിനായുള്ള ഹൈടെക് ട്രയിനിങ്ങ് സെന്‍ര്‍,രോഗ കീടനിയന്ത്രണം സാങ്കേതികമായി വിലയിരുത്തി കൃഷിഭവനില്‍ നിന്ന് തന്നെയുള്ള മരുന്ന് വിതരണ സംവിധാനം,വിവിധ പദ്ധതികള്‍,മഴയുടെ തോത് എന്നിവയെക്കുറിച്ചുള്ള ഡിജിറ്റല്‍ സന്ദേശം നല്‍കാനായി തയാറാക്കിയ ഡിജിറ്റല്‍ ഡിസ്പ്ലേ യൂണിറ്റ്,കാര്‍ഷിക അനുബന്ധ മാസികകള്‍, തുടങ്ങിയ സൗകര്യങ്ങള്‍ സ്മാര്‍ട്ട് കൃഷിഭവന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ പ്രതീക്ഷ കൃഷിക്കൂട്ടത്തിന്റെ കൃഷി ഉത്പന്നങ്ങള്‍ മന്ത്രിക്ക് നല്‍കി. മന്ത്രിയെ നെല്‍ കര്‍ഷകന്‍ ഷെല്ലി ഫിലിപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബികാ ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. വിജയന്‍, വൈസ് പ്രസിഡണ്ട് എ.കെ ശങ്കരന്‍ മാസ്റ്റര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജി വര്‍ഗീസ് , കൃഷി ഓഫീസര്‍ പി.കെ മുഹമ്മദ് ഷെഫീഖ്,ഇ.ജെ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.