വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ബോട്ട് സര്‍വ്വീസ്; സുരക്ഷാവിവരങ്ങള്‍ അറിയിക്കണം

0

ജില്ലയില്‍ ബോട്ട് സര്‍വ്വീസ്, ചങ്ങാടയാത്ര നടത്തുന്ന ടൂറിസം കേന്ദ്രങ്ങളില്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെ ബോട്ടുകളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം, ബോട്ടിന്റെ കപ്പാസിറ്റി, കാലപ്പഴക്കം തുടങ്ങിയ വിവരങ്ങളും ബോട്ട് സര്‍വ്വീസ് നടത്തുന്നതിന് നിലവില്‍ സ്വീകരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ എന്നിവ വിശദമാക്കി മെയ് 15 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പെരിക്കല്ലൂരില്‍ നിന്ന കബനിനദിയിലൂടെയുള്ള ബോട്ട് സര്‍വ്വീസ് സംബന്ധിച്ച വിവരങ്ങള്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിക്കണം.

മുന്‍കരുതലുകളും നിയമപ്രകാരം ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ബോട്ട് സര്‍വ്വീസ് നടത്തുന്നതെന്നും കര്‍ശനമായി പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!