നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് മോഷണം: പ്രതിയെ പിടികൂടി

0

ഇന്നലെ വൈകുന്നേരം പനമരം വലിയ പാലം അപ്രോച്ച് റോഡരികില്‍ നിര്‍ത്തിയിട്ട മാരുതി ഓള്‍ട്ടോ കാറിന്റെ മുന്‍ വശത്തെ ഡോര്‍ കുത്തി തുറന്നാണ് പണവും മറ്റ് സാധനങ്ങളും കളവ് നടത്തിയത്. തലപ്പുഴ സ്വദേശി വെളളാര്‍ വീട്ടില്‍വിജയനെയാണ് പനമരം പോലീസ് പിടികൂടിയത് .എക്‌സിബിഷന്‍ കാണാന്‍ എത്തിയവരുടെ കാര്‍ കുത്തി തുറന്നാണ് പണം അപഹരിച്ചത്. പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ പ്രതിയെ തിരിച്ചറിയുകയും മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഐ.പി.സിജിത്ത് .എ എസ് ഐ വിനോദ് ജോസഫ്.പോലീസുകാരായ വിനായക് നിശാദ് തുടങ്ങിയവരാണ് പ്രതിയെ വലയിലാക്കിയത്. കോറോം സ്വദേശി ബേയ്‌സില്‍ അബ്രാഹിന്റെ ഉടമസ്ഥതയിലുള്ളതാണ് ആള്‍ട്ടോ കാര്‍

 

Leave A Reply

Your email address will not be published.

error: Content is protected !!