കെ പി സി സി ദ്വിദിന ലീഡേഴ്‌സ് മീറ്റിന് തുടക്കം

0

സമകാലിക രാഷ്ട്രീയ വിഷയങ്ങളും സംഘടനാ ദൗത്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യാന്‍ കെ പി സി സി ദ്വിദിന ലീഡേഴ്സ് മീറ്റിന് ബത്തേരിയില്‍ തുടക്കം.ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പാര്‍ട്ടിയുടെ കര്‍മ്മപരിപാടികളും രാഷ്ട്രീയ തന്ത്രങ്ങളുമാണ് ചര്‍ച്ചയാവുക.മുതിര്‍ന്ന എഐസിസി- കെപിസിസി നേതാക്കളടക്കം പങ്കെടുക്കുന്നു. സപ്തറിസോട്ര്‍ട്ടില്‍ കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ പതാക ഉയര്‍ത്തിയതോടെയാണ് മീറ്റിന് തുടക്കമായത്. രണ്ട് ദിവസങ്ങളായി നടക്കുന്ന മീറ്റില്‍ ആദ്യദിനം ആനുകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് രൂപം നല്‍കും. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് ഏറെ അനുകൂലമാണന്ന വിലയിരുത്തില്‍ അതിനെ പരമാവധി ഉപയോഗിച്ച് ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തിലും പരപ്പിലും എത്തുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും.സാമൂഹിക സംഘടനകളെ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനിക്കാനും ദുരുപയോഗിക്കാനും സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരം ജനങ്ങളിലേക്ക് എത്തിക്കുവാനും അവയെ പ്രതിരോധിക്കുവാനും ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്ത് രൂപം നല്‍കും.കോണ്‍ഗ്രസിന്റെ സംഘടനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗരേഖയുണ്ടാക്കും.പോഷകസംഘടനകള്‍,സെല്ലുകള്‍,ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയ്ക്ക് വ്യക്തമായ പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്‍കും.ഒരുപ്രവര്‍ത്തന കലണ്ടറിനും മീറ്റില്‍ രൂപം നല്‍കും.. രണ്ടാംദിനം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും തയ്യാറെടുപ്പുകളും നടത്തുന്നതിനായി വിനിയോഗിക്കും.ലീഡേഴ്സ് മീറ്റില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍ എം.പി,താരീഖ് അന്‍വര്‍,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ എം.പി എന്നിവരും കെപിസിസി ഭാരവാഹികള്‍,ഡിസിസി പ്രസിഡന്റുമാര്‍ എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും

Leave A Reply

Your email address will not be published.

error: Content is protected !!