യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികള്‍, എന്നീ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിച്ച ഡിവൈഎഫ്‌ഐ യുത്ത് മാര്‍ച്ചിന് പുല്‍പ്പള്ളി മേഖലയില്‍ വന്‍ വരവേല്‍പ്പ് നല്‍കി. പാടിച്ചിറയില്‍ നിന്ന് ആരംഭിച്ച യുത്ത് മാര്‍ച്ചിന് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി കേന്ദ്രങ്ങളില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്, വിവിധ കേന്ദ്രങ്ങളില്‍ ജാഥ ക്യാപ്റ്റന്‍ കെ റഫീഖ് ,വൈസ് ക്യാപ്റ്റന്‍ ഷിജി ഷിബു, മനേജര്‍ കെ.എ ഫ്രാന്‍സീസ്, കെ.ആര്‍ നിധിന്‍, മുഹമ്മദ് ഷാഫി, ബൈജു നമ്പിക്കൊല്ലി, സജി തൈപറമ്പില്‍, എന്നിവര്‍ സംസാരിച്ചു. ജാഥയുടെ ഉദ്ഘാടനം പാടിച്ചിറയില്‍ സി.പിഎം സംസ്ഥാന കമ്മിറ്റിയംഗം സി.കെ ശശിന്ദ്രന്‍ നിര്‍വഹിച്ചു. ജാഥയുടെ സമാപനം ഇരുളത്ത് കേന്ദ്ര സെക്രട്ടറിയേറ്റംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.