ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടി ബത്തേരി ടൗണ്‍.

0

കെഎസ്ആര്‍ടിസി പരിസരം മുതല്‍ ചുങ്കംവരെയാണ് ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്.പുല്‍പ്പള്ളി റോഡില്‍ കെഎസ്ആര്‍ടിസി പരിസരത്തുനിന്നും ചുങ്കത്ത് എത്തണമെങ്കില്‍ ചുരുങ്ങിയത് അരമണിക്കൂര്‍ വേണം. ചിലദിവസങ്ങളില്‍ സമയം കൂടുകയും ചെയ്യും.കഴിഞ്ഞ ഒരാഴ്ചയായി ടൗണില്‍ കാണുന്ന കാഴ്ചയാണിത്.രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന ഗതാഗതകുരുക്ക് ഉച്ചവരെ തുടരും. ഈ സമയം ഇതുവഴി സഞ്ചരിക്കുന്നവര്‍ കുരുക്കില്‍ അകപ്പെടുന്നതും നിത്യസംഭവമാണ്.ട്രാഫിക് പൊലിസിനൊപ്പം പലപ്പോഴും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പൊതുപ്രവര്‍ത്തകരും ഇടപെട്ടാണ് ഗതാഗതകുരുക്ക് അഴിക്കുന്നത്.കൃത്യമായ ട്രാഫിക് സംവിധാനം ഈ മേഖലയില്‍ പ്രാവര്‍ത്തികമാവാത്തതാണ് ഗതാഗതകുരുക്കിന് കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!