കാടിനും നാടിനും അതിര്‍ത്തികള്‍ ഉണ്ടാവണം മാര്‍ ജോസ് പൊരുന്നേടം
കാടിനും നാടിനും അതിര്‍ത്തികള്‍ ഉണ്ടാവണമെന്നും മനുഷ്യനും കാട്ടുമൃഗങ്ങള്‍ക്കും സുരക്ഷിതമായ വാസസ്ഥലമുണ്ടാവണമെന്നും മാര്‍ ജോസ് പൊരുന്നേടം. കത്തോലിക്ക കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സമിതി ദ്വാരകയില്‍ സംഘടിപ്പിച്ച കര്‍ഷക പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഫര്‍ സോണ്‍ കരിനിയമങ്ങള്‍ പു:നപരിശോധിക്കുക,വന്യജീവി ആക്രമണത്തിലുടെ കര്‍ഷകര്‍ക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് കാലോജിത നഷ്ടപരിഹാരം ഉറപ്പു വരുത്തുക, ഉല്‍പ്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തുക, ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ജ്വാലയും,റാലിയും നടത്തിയത്. മനുഷ്യ -വന്യമൃഗ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതിവിധികളും നിയമങ്ങളും ഉണ്ടായിട്ടും അത് നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാവാത്ത നിലപാടിനെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധമെന്നും മാനന്തവാടി മാര്‍ ജോസ് പൊരുന്നേടം കൂട്ടിച്ചേര്‍ത്തു.ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജുപറനിലം അദ്ധ്യക്ഷത വഹിച്ചു.ഡേവീസ് എടക്കളത്തൂര്‍ , ടോമി സെബാസ്റ്റ്യന്‍, രാജേഷ് ജോണ്‍ ,ഡോ.ജോസ്‌കുട്ടിഒഴുകയില്‍,തോമസ് പീടികയില്‍,ഡോ. കെ പി. സാജു , സെബാസ്റ്റ്യന്‍ പുരക്കല്‍ , ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ എന്നിവര്‍ സംസാരിച്ചു.