ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന് നാളെ തുടക്കമാവും.

0

‘യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, വയനാടിനെ വഞ്ചിക്കുന്ന യു.ഡി.എഫ് ജനപ്രതിനിധികള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന് നാളെ തുടക്കമാവും.ഏപ്രില്‍ 25 മുതല്‍ 30വരെയാണ് ജില്ലാ കാല്‍നട ജാഥയെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലാ സെക്രട്ടറി കെ.റഫീഖാണ് ജാഥാ ക്യാപ്റ്റന്‍. ജില്ലാ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാണ്.25ന് വൈകിട്ട് അഞ്ചിന് വൈത്തിരിയില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് ഉദ്ഘാടനം ചെയ്യും.26ന് രാവിലെ ഒമ്പതിന് തലപ്പുഴയില്‍ നിന്ന് ജാഥ പ്രയാണമാരംഭിക്കും.
ആദ്യദിന പര്യടനം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനംചെയ്യും. സമാപനം തരുവണയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനംചെയ്യും. 27ന് നടക്കുന്ന പര്യടനം പനമരത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യും. സമാപനം കോട്ടത്തറയില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജര്‍ ഉദ്ഘാടനം ചെയ്യും. 28ന് മുട്ടിലില്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം എം വിജിന്‍ എം.എല്‍.എ പര്യടനം ഉദ്ഘാടനംചെയ്യും. മേപ്പാടിയില്‍ നടക്കുന്ന സമാപനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്‍ വി വൈശാഖന്‍ ഉദ്ഘാടനംചെയ്യും. 29ന് പാടിച്ചിറയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ പര്യടനം ഉദ്ഘാടനംചെയ്യും. സമാപനം ഇരുളത്ത് ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനംചെയ്യും. 30ന് സമാപന ദിവസത്തെ പര്യടനം മൂലങ്കാവില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം ഒ ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനംചെയ്യും. വൈകിട്ട് ആറിന് മീനങ്ങാടിയില്‍ നടക്കുന്ന സമാപനസമ്മേളനം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം.പി ഉദ്ഘാടനംചെയ്യും. ജില്ലയിലെ 23 കേന്ദ്രങ്ങളിലാണ് ജാഥാ സ്വീകരണം.ജില്ലാ സെക്രട്ടറി കെ റഫീഖ്,ജില്ലാ പ്രസിഡണ്ട് കെഎം ഫ്രാന്‍സിസ്,സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു,ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സി ഷംസുദ്ദീന്‍, അര്‍ജുന്‍ ഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!