മഞ്ചാടി ബാലസഭയ്ക്ക് തുടക്കമായി

0

കുട്ടികളിലെ വായന ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വെള്ളമുണ്ട പഞ്ചായത്തും കുടുംബശ്രീയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും കൈകോര്‍ക്കുന്ന മഞ്ചാടി ബാലസഭയ്ക്ക് തുടക്കമായി. പുസ്തകങ്ങള്‍ വായിക്കാനുള്ള അവസരമൊരുക്കുകയാണ് മഞ്ചാടിയുടെ ലക്ഷ്യം. വെള്ളമുണ്ട പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ നിന്നായി 600 ഓളം കുട്ടികളാണ് മഞ്ചാടിയില്‍ പങ്കാളികളാകുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സൗദ അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!