മന്ത്രി  ഭൂപേന്ദര്‍ യാദവ്  വയനാട് സന്ദര്‍ശിച്ചേക്കും

0

രൂക്ഷമായ വന്യമൃഗശല്യം,കേന്ദ്ര പരിസ്ഥിതി -വനം മന്ത്രി ഭൂപേന്ദര്‍ യാദവ് അടുത്ത മാസം വയനാട് സന്ദര്‍ശിച്ചേക്കും.എല്‍.ഡിഎഫ്- വയനാട് ജില്ലാ കമ്മിറ്റി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം.ശാസ്ത്രീയവും ശാശ്വതവുമായ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചകള്‍ നടത്തിയേക്കും. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ അനുവാദം വേണമെന്ന ദീര്‍ഘനാളായുള്ള കര്‍ഷകരുടെ ആവശ്യത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ ഇടുക്കി, വയനാട് ,പാലക്കാട് ജില്ലകളിലും മറ്റ് മലയോര മേഖഖലകളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ വന്യ മൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നിരവധി സംഘടനകളും കര്‍ഷകരും രാഷ്ട്രീയ പാര്‍ട്ടികളും പ്രക്ഷോഭത്തിലാണ്.ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായി സി.പി.ഐ. യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുകയും എല്‍.ഡി.എഫ്. സംഘം കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വയനാട്ടില്‍ വരുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി നിവേദക സംഘത്തിലുണ്ടായിരുന്ന സി.കെ. ശിവരാമന്‍ പറഞ്ഞു.കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ അനുവാദം വേണമെന്ന ദീര്‍ഘനാളായുള്ള കര്‍ഷകരുടെ ആവശ്യത്തില്‍ അനുഭാവപൂര്‍വ്വകമായ നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. കടുവ, പുലി എന്നിവയുടെയും കാട്ടാനകളുടെയും ക്രമാതീതമായ വംശവര്‍ദ്ധന നിയന്ത്രിക്കുന്നതിന് ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന ആവശ്യത്തിലും മന്ത്രിയുടെ നിലപാടിന് കാത്തിരിക്കുകയാണ് കര്‍ഷക സമൂഹം.

Leave A Reply

Your email address will not be published.

error: Content is protected !!