റോഡുകളുടെ നവീകരണം: ജില്ലക്ക് സംസ്ഥാന സര്‍ക്കാര്‍ 110 കോടി അനുവദിച്ചു

0

മാനന്തവാടി: ആഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നവീകരണത്തിനായി വയനാട് ജില്ലക്ക് സംസ്ഥാന സര്‍ക്കാര്‍ 110 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ റോഡ് നവീകരണത്തിനായി 1191 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആകെ ചിലവാക്കുക. മാനന്തവാടി മണ്ഡലത്തിന് 50 കോടിയും, കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങളില്‍ 30 കോടി രൂപ വീതവും ലഭിക്കും. ജില്ലയിലെ റോഡ് നവീകരണത്തിനായി 110 കോടി ലഭിക്കുന്നതോടെ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറും.

മാനന്തവാടി-വിമലനഗര്‍-വാളാട്-പേര്യ റോഡ് -4 കോടി, ആറാം മൈല്‍-കമ്മന- കരിന്തിരിക്കടവ്-മാനന്തവാടി റോഡ്-7 കോടി, മാനന്തവാടി-ഇരുമനത്തൂര്‍-കുഞ്ഞോം റോഡ്-6 കോടി, തോണിച്ചാല്‍-പള്ളിക്കല്‍ റോഡ്-4.5 കോടി, മാനന്തവാടി-വിമലനഗര്‍-കുളത്താട-വാളാട് പേരിയ റോഡ്-3.1 കോടി, അഞ്ചാംപൂടിക-പുതുശ്ശേരി-കാഞ്ഞിരംങ്ങാട് റോഡ്-6 കോടി, കണ്ടോത്തുവയല്‍ റോഡ് -4.65 റോഡ്, പള്ളിക്കുന്ന്- അഞ്ച്കുന്ന് റോഡ്-2 കോടി, കാട്ടിക്കുളം-തോല്‍പ്പെട്ടി റോഡ് 5.41 കോടി, മാനന്തവാടി-കല്‍പ്പറ്റ റോഡ്-1.1 കോടി, തലശ്ശേരി ബാവലി റോഡ് സൈഡ് കെട്ട്-2.6 കോടി, ബേഗൂര്‍-തിരുനെല്ലി റോഡ് സൈഡ് കെട്ട്-1.78കോടി, വാളാട് പുള്ളാംപ്പാറ പാലം നവീകരണം-2.4 കോടി രൂപയും ലഭിക്കും.

കല്‍പ്പറ്റ മണ്ഡലത്തില്‍ വെങ്ങപ്പള്ളി- പൊഴുതന റോഡ്- 5 കോടി, പത്താം മൈല്‍- കാവുമന്ദം റോഡ്-4 കോടി, ചെന്നലോട്-മുണ്ടക്കുറ്റി-ചേരിയം കൊല്ലി റോഡ്-4കോടി, ചെന്നലോട് ഊട്ടുപാറ റോഡ്-2കോടി, കല്‍പ്പറ്റ-പേരാല്‍-പനംകുഴി റോഡ്-1കോടി, കോഴിക്കോട്-വൈത്തിരി-ഗൂഡലൂര്‍ റോഡ്-14 കോടി രൂപയും ലഭിക്കും. കൂടാതെ ബത്തേരി മണ്ഡലത്തില്‍ ബത്തേരി നൂല്‍പ്പുഴ റോഡ്-9.7 കോടി, മീനങ്ങാടി-കുമ്പളേരി- അമ്പലവയല്‍ റോഡ്-7 കോടി, വടുവഞ്ചാല്‍-കൊളകപ്പാറ റോഡ്-5 കോടി, താന്നിത്തെരുവ്-ചെറ്റപ്പാലം- പള്ളിത്താഴെ-മരക്കടവ് റോഡ്-2.8 കോടി, തോമാട്ടുചാല്‍-മേപ്പാടി റോഡ്-2 കോടി, പാടിച്ചിറ- കബനിഗിരി-മരക്കടവ്-പെരിക്കല്ലൂര്‍ റോഡ്-1.5കോടി, പാറക്കടവ്-മടപ്പള്ളിക്കുന്ന്-മരക്കടവ്-പെരിക്കല്ലൂര്‍-കടവ് -വേലിയമ്പം-സുല്‍ത്താന്‍ ബത്തേരി പെരിക്കല്ലൂര്‍ റോഡ്-1 കോടി, കൂടാതെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ കല്‍വെര്‍ട്ടുകള്‍ ന്നാക്കുന്നതിനും, സൈഡ് ചുമരുകല്‍ കെട്ടുന്നതിനും 1 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!