ആരോപണങ്ങള്‍ അടിസ്ഥാന രഹിതം

0

ജലനിധിക്കെതിരെ ഉയരുന്ന ആരോപണങ്ങളും വാര്‍ത്തകളും അടിസ്ഥാന രഹിതമാണന് ജലനിധി ജനകീയ കമ്മിറ്റികളുടെ കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ജലനിധി പദ്ധതിക്കെതിരെ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ ഇടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചിരിക്കുകയാണന്ന് ഭാരവാഹികള്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട പരാതികള്‍ ജലനിധിയുമായി യാതൊരു ബന്ധം ഇല്ലാത്തതാണെന്നും, ഒരു ലാഭേച്ചയും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ജനകീയ സമിതികളെ തകര്‍ക്കുന്നതിനുവേണ്ടി നീക്കം നടത്തുന്ന ഇത്തരത്തിലുള്ള ഗൂഢശക്തികളെ തിരിച്ചറിയണമെന്നും ശുദ്ധജല വിതരണ ഫെഡറേഷന്‍ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

കേരളത്തിലെ മറ്റ് ജില്ലകള്‍ക്ക് പുറമെ വയനാട് ജില്ലയിലെ 13 പഞ്ചായത്തുകളിലായി അഞ്ചുകുന്ന് ശുദ്ധജല വിതരണ പദ്ധതി, നെന്‍ മേനി പദ്ധതി , പുല്‍പ്പള്ളി പദ്ധതി, മഹാത്മ പദ്ധതി , തോണിച്ചാല്‍ പദ്ധതി, എള്ളു മന്ദം പദ്ധതി, സാന്ത്വനം പദ്ധതി, മഴുവന്നുര്‍ പദ്ധതി, പനമരം പദ്ധതി, നടവയല്‍ പദ്ധതി, വെളുമ്പുകണ്ടം പദ്ധതി , പൂതാടിപദ്ധതി, കോട്ടത്തറ പദ്ധതി. 13 ഓളം വന്‍കിട പദ്ധതകളും, 20 ഓളം ചെറുകിട പദ്ധതികളിലുമായി മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ഗുണഭോക്തൃ കമ്മിറ്റികളായ സ്‌കീം ലെവല്‍ എകസിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2018 മുതല്‍ കൂടിവെള്ള വിതരണം സുഗമമായി നടത്തി കൊണ്ടരിക്കുകയാണ്ലാ ഭേച്ചയില്ലാതേയും ഒരു രൂപ പോലും ശമ്പളം വാങ്ങിക്കാതെയും പ്രവര്‍ത്തിക്കുന്ന ഗുണഭോക്തൃ കമ്മിറ്റികളെ സംശയ നിഴലിലാക്കുന്ന തരത്തിലാന്ന് പ്രചരണം നടക്കുന്നത്

ജനറല്‍ സെക്രട്ടറി കുര്യന്‍ കരിപ്പായില്‍,ട്രഷറര്‍ വിനോദ് തോട്ടത്തില്‍, സെക്രട്ടറി ബിന്ദു ജയന്‍ നല്ലാങ്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!