അനധികൃത മദ്യവില്‍പ്പന 2 പേര്‍ അറസ്റ്റില്‍
തൃശ്ശിലേരി മേഖല കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന നടത്തിവന്ന രണ്ട് പേരെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു.പള്ളിക്കവല സ്വദേശി ആന്റണി(43),മലപ്പുറം സ്വദേശി പ്രബിഷ് (25) എന്നിവരെയാണ് 15 കുപ്പി വിദേശ മദ്യവുമായി തിരുനെല്ലി എസ്.ഐ കെ.ജി ജോഷിയും സംഘവും അറസ്റ്റ് ചെയ്തത്. ഇവര്‍ മദ്യം കടത്തിയ സ്‌കൂട്ടറും, മദ്യം വാങ്ങുന്നവരില്‍ നിന്നും പണം സ്വീകരിക്കാനുപയോഗിക്കുന്ന യുപിഐ സ്‌കാനറും, മദ്യം ചില്ലറ വില്‍പ്പന നടത്തി ലഭിച്ച പണവും കസ്റ്റഡിയിലെടുത്തു. ബിവറേജില്‍ നിന്നും വാങ്ങുന്ന മദ്യം ഉയര്‍ന്ന വിലയ്ക്ക് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുകയാണ് സംഘത്തിന്റെ പതിവ്. നാട്ടുകാരുടെയും, യുവജന സംഘടനയുടേയും, ക്ലബ്ബുകളുടെയും നിരന്തര പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.സിപിഒമാരായ രാഗേഷ്, ബിജു രാജന്‍, സരിത്ത്, ഡ്രൈവര്‍ രജീഷ്, വനിതാ സി പി ഒ ശാലു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു