കാട്ടാന ബൈക്ക് യാത്രികനെ ആക്രമിച്ചു

0

ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന ബൈക്ക്  യാത്രികനെ ആക്രമിച്ചു.
ഇലവുങ്കല്‍ സണ്ണി(55)യ്ക്കു നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്..പുല്‍പ്പള്ളി ഭൂതാനം കവലക്ക് സമീപം ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.കുട്ടികളെ ബസ്റ്റോപ്പില്‍ കൊണ്ടുവിടുന്നതിനായി പോകുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. കാട്ടാനയെ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കാട്ടാന ബൈക്ക് ഭാഗികമായി തകര്‍ത്തു. ബൈക്കിന് പുറകെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന ജോസഫിന്റെ മക്കളും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഭൂതാനം, മരകാവ്, വേലിയമ്പം, കണ്ടാമല, ചെണ്ടക്കുനി തുടങ്ങിയപ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. സന്ധ്യമയങ്ങുന്നതോടെ കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന കാട്ടാനക്കൂട്ടം നേരം പുലര്‍ന്നതിന് ശേഷമാണ് പലപ്പോഴും കൃഷിയിടത്തില്‍ നിന്നും പോകാറുള്ളത്. ചൊവ്വാഴ്ചയും സമാനമായ സംഭവമാണ് ഉണ്ടായത്. രാവിലെ പാലളക്കാനും, വിവിധ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുവാന്‍ പോകുന്നവരുമെല്ലാം കാട്ടാനപ്പേടിയിലാണ്. നിരവധി പേര്‍ ഇതിനകം തന്നെ കാട്ടാനയെ കണ്ട് ഓടിരക്ഷപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ കാട്ടാനശല്യം മൂലം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കാട്ടാനശല്യം മൂലം മൂപ്പെത്തും മുമ്പ് തന്നെ ചക്കയും മറ്റും പറിച്ചുകളയേണ്ട ഗതികേടിലാണ്. വനാര്‍ത്തികളിലെ ട്രഞ്ചും ഫെന്‍സിംഗുമെല്ലാം തകര്‍ന്നതാണ് കാട്ടാനശല്യം ഇത്രയും രൂക്ഷമാകാന്‍ കാരണം. അടിയന്തരമായി കാട്ടാനയെ തുരത്താനും, വീണ്ടും കൃഷിയിടത്തിലേക്ക് എത്താതിരിക്കാനും നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനുമുള്ള ഒരുക്കത്തിലാണ് കര്‍ഷകരടക്കമുള്ള പ്രദേശവാസികള്‍. സ്ഥലത്തെത്തിയ വനംവകുപ്പ് ബൈക്ക് യാത്രികന് മതിയായ നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട.്

Leave A Reply

Your email address will not be published.

error: Content is protected !!