വയനാട്ടില്‍ ആദ്യമായി സ്ത്രീ സംരംഭകര്‍ക്കായി കല്‍പ്പറ്റ എന്‍.എം.ഡി.സി.യില്‍ പ്രദര്‍ശന വിപണന മേള തുടങ്ങി.വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ ‘ഛായാമുഖി 2023’ എന്ന പേരില്‍ വെള്ളിയാഴ്ച വൈകിട്ട് വരെയാണ് മേള.എം.എല്‍.എ ടി.സിദ്ധീഖ് ഉദ്ഘാടനം നിര്‍വഹിച്ചു.വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അന്ന ബെന്നി അധ്യക്ഷത വഹിച്ചു.വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പുതിയ ലോഗോ ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടി അനാവരണം ചെയ്തു.