കുടകില്‍ ആദിവാസി യുവതിക്ക് മര്‍ദ്ദനം?
കുടകില്‍ കാപ്പി പറിക്കാന്‍ പോയ ആദിവാസി യുവതിയെ മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് പനമരം പരക്കുനിയിലെ ആദിവാസികള്‍.പരക്കുനി കോളനിയിലെ സന്ധ്യക്കാണ് കഴിഞ്ഞ ദിവസം തൊഴില്‍ സ്ഥലത്ത് വെച്ച് തൊഴിലുടമയുടെ മര്‍ദ്ദനമേറ്റതായി പറഞ്ഞത്. എന്നാല്‍ ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നാണ് ഒപ്പം പോയ മറ്റ് ആദിവാസിതൊഴിലാളികള്‍ പറയുന്നത്. ജോലി സ്ഥലത്ത് സന്ധ്യ കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച കോളനിയിലെ നാണു, ഭാര്യ ലീല എന്നിവരെ സന്ധ്യയാണ് മര്‍ദ്ദിച്ചതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കോളനിക്കാര്‍ ആരോപിച്ചു. അടിസ്ഥാനരഹിതമായ വാര്‍ത്ത കെട്ടിചമച്ചവര്‍ക്കെതിരെ കേസ് കൊടുക്കാനുള്ള ഒരുക്കത്തിലാണ് കോളനി നിവാസികള്‍. വാര്‍ത്താ സമ്മേളനത്തില്‍ കോളനിയിലെ ചെമ്പ, സൗമ്യ . വെള്ളി എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ സൗന്ധ്യയെ മര്‍ദ്ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് തൊഴിലുടമ ബാവക്കെതിരെ പനമരം പൊലീസ് കേസെടുത്തിട്ടുണ്ട്.