ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് കാരാട്ട് കോളനിയിലെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്ക്കാലിക ഡോക്ടറെ പിരിച്ചു വിട്ടു. ജൂഡിയര്‍ റസിഡന്റ് ഡോ.രാഹുല്‍ സാജുവിനെയാണ് പിരിച്ചുവിട്ടത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മുബാറക്ക് ആണ് പിരിച്ചുവിടല്‍ ഉത്തരവ് ഇറക്കിയത്. കുട്ടിയെ ആദ്യം പരിശോധിച്ച് വെള്ളമുണ്ട ഹെല്‍ത്ത് സെന്ററിലെ 2 ജീവനക്കാര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി കോളനിയിലെ ബിനീഷ്, ലീല ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മാര്‍ച്ച് 22 നാണ് മരിച്ചത്.