ക്രിസ്തുമസ് പുതുവത്സര സമ്മാനവുമായി നോര്‍ബര്‍ട്ടൈന്‍ സന്യാസ സമൂഹം
പ്രളയബാധിതര്‍ക്ക് ഭവനങ്ങള്‍ ഒരുക്കി നോര്‍ബര്‍ട്ടൈന്‍ സന്യാസ സമൂഹം. മാനന്തവാടി നഗരസഭയിലെയും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെയും പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 9 കുടുംബങ്ങള്‍ക്കാണ് കണിയാരം കുറ്റിമൂലയില്‍ ഭവനങ്ങള്‍ ഒരുങ്ങുന്നത്. ക്രിസ്തുമസ് പുതുവത്സര സമ്മാനം കൂടിയായി നോര്‍ബര്‍ട്ടൈന്‍ സഭയുടെ ഈ സഹായഹസ്തം. ചരിത്രം ഇന്നു വരെ കണ്ടിട്ടില്ലാത്ത പ്രളയം വീടും സകലതും നഷ്ടപ്പെട്ട മാനന്തവാടി – തവിഞ്ഞാല്‍ പ്രദേശത്തെ 9 കുടുംബങ്ങള്‍ക്ക് നോര്‍ബര്‍ട്ടൈന്‍ സഭയുടെ കൈതാങ്ങ് ഈ കുടുംബങ്ങളെ സംബന്ധിച്ച് പുതു ജീവനത്തിന്റെ തുടിപ്പുകളാണ് ഒരു കോടി നാല്‍പത് ലക്ഷം രൂപ ചിലവഴിച്ച് കണിയാരം കുറ്റിമൂലയിലെ റോഡരികില്‍ 6 സെന്റ് വീതം സ്ഥലവും 700 സ്വകയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടുകളാണ്. വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മം നോര്‍ബര്‍ട്ടൈന്‍ സന്യാസ സമൂഹ മേലധികാരി ഫാദര്‍ വിന്‍സെന്റ് മട്ടമ്മേല്‍ നിര്‍വ്വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് മുഖ്യാഥിതിയായിരുന്നു. ഫാദര്‍ സിജീഷ് പുല്ലം കുന്നേല്‍, ഫാദര്‍ സേവ്യാര്‍ അയിലുകാരന്‍, ഫാദര്‍ സെബാസ്റ്റ്യന്‍ ആനച്ചാലില്‍, നഗരസഭ കൗണ്‍സിലര്‍ വി.യു.ജോയി തുടങ്ങിയവര്‍ സംസാരിച്ചു. വീട് ലഭിച്ചവര്‍ സന്തോഷത്തിലുമാണ് നോര്‍ബര്‍ട്ടൈന്‍ സഭ ഇക്കഴിഞ്ഞ പ്രളയത്തില്‍ രണ്ടര കോടി രൂപയുടെ സഹായഹസ്തം നടത്തിയിട്ടുണ്ട്.