കട്ടിലുകള്‍ വിതരണം ചെയ്തു

0

അന്‍പുള്ള നോവ്- നോമ്പ് എന്ന പേരില്‍ യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസനം 50 നേമ്പിന്റെ 50 ദിനങ്ങളില്‍ നടത്തുന്ന 50 പുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ. ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് തിരുമേനിയുടെ നേതൃത്വത്തില്‍ എടവക പഞ്ചായത്തിലെ പായോട് കാവണ കുന്ന് കോളനിയിലും തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ബേഗൂര്‍ കോളനിയിലും കട്ടിലുകള്‍ വിതരണം ചെയ്തു.
കൂട് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഷിന്‍സന്‍ മത്തോക്കില്‍, ഫാ. എല്‍ദൊ അമ്പഴത്തിനാംകുടി, ഫാ. ലിജൊ തമ്പി, ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. എല്‍ദൊ മനയത്ത്, പഞ്ചായത്ത് അംഗങ്ങളായ വിനോദ് തോട്ടത്തില്‍, റുഖിയ സൈനുദ്ദീന്‍, സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, മാനന്തവാടി പളളി ട്രസ്റ്റി രാജു അരികുപുറം, തൃശ്ശിലേരി പള്ളി സെക്രട്ടറി ബിനോയി കണ്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!