വള്ളിയൂര്‍ കാവില്‍ അന്നദാനത്തില്‍ പങ്കെടുത്ത്നിരവധി ഭക്തര്‍
കാവിലെ ഉത്സവം പോലെ പ്രാധാന്യമുള്ളതാണ പ്രസാദഊട്ട്. പതിനായിരങ്ങളാണ് കാവിലെ അന്നദാനത്തിനായി അന്നപൂര്‍ണ്ണേശ്വരി ഹാളില്‍ എത്തുക.കാവ് ഉത്സവത്തിലെ പ്രാധാന്യമുള്ള ഒന്നാണ് അന്നദാനം. ഉത്സവം തുടങ്ങി പതിമൂന്ന് ദിവസവും ഉച്ചയ്ക്കും രാത്രിയിലുമുള്ള അന്നദാനം. കാവിലെത്തുന്ന ഒരോ ഭക്തരും ദേവിയുടെ പ്രസാദമായ ഒരു നേരത്തെ അന്നദാനത്തില്‍ പങ്കാളിയാകാതെ മടങ്ങാറില്ല. ഒരോ വ്യക്തികളുടെയും സംഘടനകളുടെയും വകയായാണ് പകലും രാത്രിയിലും ഉള്ള അന്നദാനം ഇതിനകം പതിനായിരങ്ങള്‍ അന്നദാനത്തില്‍ പങ്കാളികളായി. എം.പി.ശശികുമാര്‍ ചെയര്‍മാനും സുരേഷ് കൊയിലേരി കണ്‍വീനറായും 80 പേരാണ് ചോറ് വിളമ്പുന്നതും അതിനുള്ള മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതും. കഴിഞ്ഞ തവണത്തേക്കാള്‍ ജനതിരക്കാണ് കാവിലെ അന്നപൂര്‍ണ്ണേശ്വരി ഹാള്‍.