ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നു.മൈലമ്പാടി പത്മശ്രീ കവല മുതല്‍ മൈലമ്പാടി വരെ വൈദ്യുതി മുടങ്ങി.കേടുവന്ന തെങ്ങിന്റെ താഴ്ഭാഗം പൊട്ടി എച്ച്.റ്റി ലൈനിന് മുകളിലേക്ക് വീഴുകയായിരുന്നു.സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്സ്, മീനങ്ങാടി കെ.എസ്.ഇ.ബി അംഗങ്ങള്‍ ചേര്‍ന്ന് തെങ്ങ് ലൈനില്‍ നിന്ന് മാറ്റിയെങ്കിലും വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.വാളവയല്‍ പ്രദേശത്ത് റബര്‍മരം പൊട്ടിവീണ് വെള്ളിമല,പാപ്ലശ്ശേരി, വാളവയല്‍, വട്ടത്താനി, മാരമല തുടങ്ങിയ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങി.
Sign in
Sign in
Recover your password.
A password will be e-mailed to you.